ഊഞ്ഞാൽ
*നോവൽ ഊഞ്ഞാൽ രചന വിലാസിനി പ്രസിദ്ധികരിച്ചത്: പൂർണ്ണാ പബ്ലിക്കേഷൻ വില 490* ഞാൻ വായിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിരഹ പ്രണയ നോവൽ. ഈ നോവലിനെ കുറിച്ച് എഴുതണം എന്നു ഞാൻ പലപ്പോഴും കരുതിയിട്ടുണ്ട് എന്നിട്ടും ഇപ്പോൾ മാത്രമാണ് എനിക്ക് അതിനുകഴിഞ്ഞത്, എം.കെ മേനോൻ എന്ന വിലാസിനി അദ്ദേഹത്തിന്റെ ആത്മകഥാoശം അടങ്ങിയ നോവൽ എഴുതിയത് അതി മനോഹരമായ ശൈലിയിൽ ആണ്, പ്രണയത്തിനു കണ്ണില്ല എന്നാണ് സാധാരണ പറയാറ് എന്നാൽ വിലാസിനി പറയുന്നത് പ്രണയത്തിനില്ലാത്തത് കണ്ണല്ല തലച്ചോറാണ് എന്നാണ്, തലച്ചോറ് ഉണ്ടായിരുന്നുവെങ്കിൽ തന്നെക്കാൾ മുതിർന്ന വിനോദിനിയെ വിജയൻ പ്രണയിക്കുമായിരുന്നോ? എന്ന ന്യായവും അദ്ദേഹം അതിനായി നമുക്ക് മുന്നിൽ വെക്കുന്നുണ്ട്. ചങ്ങമ്പുഴയുടെ രമണനിലേ മനോഹരമായ ഭാഗങ്ങൾ എല്ലാം തന്നെ സന്ദർഭോചിതമായി ഈ നോവലിൽ വിനോദിനിയും വിജയനും പ്രണയ വികാരങ്ങൾ പങ്കുവെക്കാൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. രമണൻ എഴുതിയതു പോലും വിജയനും വിനോദിനിക്കും വേണ്ടിയാണോ എന്ന് നമുക്ക് സംശയം ജനിച്ചേക്കാം....! നോവലിലേക്ക്..! പ്രണയ വിരഹത്താൽ മനം നൊന്ത് സിംഗപൂരിലേക്ക് നാടുവിട്ട വിജയൻ നീണ്ട 10 വർഷം നാട്ടിലേക്ക് തിരിഞ്...